അയോദ്ധ്യ: നീക്കുപോക്കിന് വി എച്ച് പി തയ്യാര്‍?
ദില്ലി: അയോദ്ധ്യ പ്രശ്നത്തില്‍ നീക്കുപോക്കിന് തയ്യാറാണെന്ന് വി എച്ച് പി വ്യക്തമാക്കി. മാര്‍ച്ച് 15ന് രാമക്ഷേത്രം പണിതുടങ്ങുമെന്ന തീരുമാനം മാറ്റാന്‍ തയ്യാറാണെന്നാണ് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കിയത്.
അയോദ്ധ്യയിലെ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ മൂന്നുമാസത്തിനുള്ളില്‍ ആരാധനയ്ക്കുള്ള സൗകര്യം അനുവദിയ്ക്കാമെന്ന് ബി ജെ പി യും ആര്‍ എസ് എസും രേഖാമൂലം ഉറപ്പുനല്‍കിയാല്‍ തീരുമാനം മാറ്റുന്നതിനെക്കുറിച്ച് ആലോചിയ്ക്കാമെന്നാണ് വി എച്ച് പി യുടെ നിലപാട്.












Click it and Unblock the Notifications