നയപ്രഖ്യാപന പ്രസംഗം അലങ്കോലപ്പെടുത്തി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ബഹളം വെച്ച പ്രതിപക്ഷം ഗവര്‍ണറുടെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗം അലങ്കോലപ്പെടുത്തി.
പ്രതിപക്ഷാംഗങ്ങളുടെ മുദ്രാവാക്യം വിളിക്കിടയില്‍ ഗവര്‍ണര്‍ സുഖ്ദേവ്സിംഗ് കാംഗ് 27 മിനുട്ട് കൊണ്ട് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചു.
നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന മാര്‍ച്ച് ഒന്നാം തീയതി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ നേതാവ് എഴുതിയുണ്ടാക്കിയ പ്രസംഗം വായിക്കാന്‍ തുടങ്ങി. സര്‍ക്കാരിന്റെ ചെലവ് ചുരുക്കല്‍ നടപടികളോടും സര്‍ക്കാര്‍ ജീവനക്കാരുടെ സമരം കൈകാര്യം ചെയ്യുന്ന രീതിയോടും പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസംഗം.
പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തെങ്കിലും അദ്ദേഹം പ്രസംഗം തുടര്‍ന്നു. പ്രതിപക്ഷാംഗങ്ങള്‍ കരിനിയമങ്ങള്‍ പിന്‍വലിക്കുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിക്കാട്ടി.
അച്യുതാനന്ദന് പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യംവിളി തുടങ്ങി. ബഹളത്തിനിടെ ഗവര്‍ണര്‍ നയപ്രഖ്യാപനം വേഗത്തില്‍ വായിച്ചുതീര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപോയി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications