പരിഷ്കരണ നടപടികള്‍ തുടരുമെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് പരിഷ്കരണ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് ഗവര്‍ണര്‍ സുഖ്ദേവ് സിംഗ് കാംഗ് നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.
സാമ്പത്തിക പരിഷ്കരണ നടപടികളല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും പരിഷ്കരണ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനം ക്ഷയിക്കുമെന്നും മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഗവര്‍ണര്‍ നടത്തിയ പ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ബജറ്റ് സമ്മേളനത്തിന്റെ തുടക്കത്തില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗമാണിത്.
ചെലവ് ചുരുക്കല്‍ നടപടികളിലൂടെയും മുന്‍ഗണന അനുസരിച്ചുള്ള ഫണ്ട് അനുവദിക്കലിലൂടെയും മികച്ച മാനേജ്മെന്റിലൂടെയും കടുത്ത സാമ്പത്തിക അച്ചടക്കം കൈവരുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയ ഏജന്‍സികളില്‍ നിന്നും വായ്പ ലഭിക്കുന്നതിന് സര്‍ക്കാര്‍ ശ്രമം നടത്തിവരികയാണ്.
വിനോദ സഞ്ചാരത്തിനും ഐടിയ്ക്കും കൂടുതല്‍ പ്രാധ്യാനം നല്‍കും. ഉന്നതവിദ്യാഭ്യാസം ഗുണപപരമായി മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പുതിയ ക്ഷേമ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications