സമരം: ഒത്തുതീര്‍പ്പിന്റെ വഴികള്‍ തേടുന്നു
തിരുവനന്തപുരം: കോണ്‍ഗ്രസ് അനുകൂല സംഘടനകളുമായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ചര്‍ച്ച നടത്തുമെന്ന് സൂചന.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് സംബന്ധിച്ച് വെള്ളിയാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി ഐഎന്‍ടിയുസി നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതിയില്‍ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ചര്‍ച്ച.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് 24-ാം ദിവസത്തിലേക്ക് കടന്ന മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച 13 പേരെ കൂടി എസ്മ പ്രകാരം പൊലീസ് അറസ്റ് ചെയ്തു.
വെള്ളിയാഴ്ച വിഎച്ച്പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമര പരിപാടികള്‍ നടന്നില്ല.












Click it and Unblock the Notifications