സമരം ചെയ്യാന്‍ അവകാശമില്ല: സര്‍ക്കാര്‍
കൊച്ചി: സംസ്ഥാനജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ മൗലികഅവകാശമില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍. മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നല്കിയ എതിര് സത്യവാങ്മൂലത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ 1947ലെ വ്യവസായതര്ക്കനിയമത്തിന്റെ പരിധിയില്‍ വരുന്നവരല്ലാത്തതിനാലാണ് അവര്‍ക്ക് സമരം മൗലികാവകാശമല്ലാത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സമരം ന്യായീകരിക്കാനാവില്ലെന്നും ചീഫ്സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി ഹൈക്കോടതിയില്‍ നല്കിയ എതിര് സത്യവാങ്മൂലത്തില്‍ പറയുന്നു.
1968ലെ കേരള പബ്ലിക് സര്‍വീസസ് ആക്ട് 1983ല്‍ ഭേദഗതി ചെയ്തു. ഇതനുസരിച്ച് സംസ്ഥാനത്തെ പൊതു സര്‍വീസിലെ അംഗങ്ങളാരും വ്യവസായതര്ക്കനിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും സത്യവാങ്മൂലം വാദിക്കുന്നു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരത്തെ ഒരവകാശമായി വാദിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് 1994ല്‍ എസ്മ (അവശ്യസര്‍വീസ് സംരക്ഷണ നിയമം) കൊണ്ടുവന്നത്.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ വ്യവസായനിയമപ്രകാരം തൊഴിലാളികള്‍ എന്ന് നിര്‍വചിക്കാന്‍ കഴിയാത്തതിനാല്‍, ട്രേഡ് യൂണിയന് നിയമപ്രകാരമുള്ളസംരക്ഷണവും അവര്‍ക്ക് അവകാശപ്പെടാനാവില്ല. - സത്യവാങ്മൂലം വിശദീകരിക്കുന്നു.
എസ്മയിലെ ആറാം വകുപ്പിനെ(എസ്മ പ്രകാരം അറസ്റുചെയ്യപ്പെടുന്നവര്ക്ക് കോടതി ജാമ്യം നല്‍കരുതെന്ന് ഈ വകുപ്പ് അനുശാസിക്കുന്നു) ചോദ്യം ചെയ്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രണ്ട് റിട്ട് ഹര്ജികളിന്മേലാണ് സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ കേസിന്മേല് ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയും ജസ്റിസ് ജി. ശിവരാജനും അടങ്ങിയ ബഞ്ച് മാര്‍ച്ച് ഏഴ് വ്യാഴാഴ്ച വാദം കേള്‍ക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications