കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ചെയ്യാന്‍ അവകാശമില്ല: സര്‍ക്കാര്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനജീവനക്കാര്‍ക്ക് സമരം ചെയ്യാന്‍ മൗലികഅവകാശമില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍. മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നല്കിയ എതിര്‍ സത്യവാങ്മൂലത്തിലാണ് സംസ്ഥാനസര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാര്‍ 1947ലെ വ്യവസായതര്‍ക്കനിയമത്തിന്റെ പരിധിയില്‍ വരുന്നവരല്ലാത്തതിനാലാണ് അവര്‍ക്ക് സമരം മൗലികാവകാശമല്ലാത്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സമരം ന്യായീകരിക്കാനാവില്ലെന്നും ചീഫ്സെക്രട്ടറി വി. കൃഷ്ണമൂര്‍ത്തി ഹൈക്കോടതിയില്‍ നല്കിയ എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.

1968ലെ കേരള പബ്ലിക് സര്‍വീസസ് ആക്ട് 1983ല്‍ ഭേദഗതി ചെയ്തു. ഇതനുസരിച്ച് സംസ്ഥാനത്തെ പൊതു സര്‍വീസിലെ അംഗങ്ങളാരും വ്യവസായതര്‍ക്കനിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്നും സത്യവാങ്മൂലം വാദിക്കുന്നു.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമരത്തെ ഒരവകാശമായി വാദിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് 1994ല്‍ എസ്മ (അവശ്യസര്‍വീസ് സംരക്ഷണ നിയമം) കൊണ്ടുവന്നത്.

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ വ്യവസായനിയമപ്രകാരം തൊഴിലാളികള്‍ എന്ന് നിര്‍വചിക്കാന്‍ കഴിയാത്തതിനാല്‍, ട്രേഡ് യൂണിയന്‍ നിയമപ്രകാരമുള്ളസംരക്ഷണവും അവര്‍ക്ക് അവകാശപ്പെടാനാവില്ല. - സത്യവാങ്മൂലം വിശദീകരിക്കുന്നു.

എസ്മയിലെ ആറാം വകുപ്പിനെ(എസ്മ പ്രകാരം അറസ്റുചെയ്യപ്പെടുന്നവര്‍ക്ക് കോടതി ജാമ്യം നല്കരുതെന്ന് ഈ വകുപ്പ് അനുശാസിക്കുന്നു) ചോദ്യം ചെയ്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രണ്ട് റിട്ട് ഹര്‍ജികളിന്മേലാണ് സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്കിയിരിക്കുന്നത്. ഈ കേസിന്മേല്‍ ചീഫ് ജസ്റിസ് ബി.എന്‍. ശ്രീകൃഷ്ണയും ജസ്റിസ് ജി. ശിവരാജനും അടങ്ങിയ ബഞ്ച് മാര്‍ച്ച് ഏഴ് വ്യാഴാഴ്ച വാദം കേള്‍ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X