സമരം: ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഊര്‍ജിതം
തിരുവനന്തപുരം: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ യുഡിഎഫ് തന്നെ മുന്‍കയ്യെടുക്കുന്നു. 24 ദിവസമായി തുടരുന്ന സമരത്തിനിടയില്‍ ഇതാദ്യമായാണ് തലസ്ഥാനത്ത് മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ഊര്‍ജ്ജിതമായി നടന്നത്.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെറ്റോയുടെ നേതാക്കളുമായി യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും ചര്‍ച്ച നടത്തി. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കെ. മുരളീധരന് പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കി അതിനോട് ജീവനക്കാര്‍ സഹകരിക്കുന്ന ഒരു ഫോര്‍മുലയ്ക്ക് വേണ്ടി ശ്രമിക്കുകയാണെന്ന് മുരളീധരന് പറഞ്ഞു. അല്ലാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ വഴങ്ങുന്ന പ്രശ്നമില്ലെന്നും മുരളീധരന് വ്യക്തമാക്കി. തുടര്‍ന്ന് മുരളീധരനും ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രി ആന്റണിയുമായി ചര്‍ച്ച നടത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് സംബന്ധിച്ച് ഐഎന്‍ടിയുസി നേതാക്കളും മുഖ്യമന്ത്രിയും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് 24-ാം ദിവസത്തിലേക്ക് കടന്ന മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച 13 പേരെ കൂടി എസ്മ പ്രകാരം പൊലീസ് അറസ്റ് ചെയ്തു.വെള്ളിയാഴ്ച വിഎച്ച്പി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ സമര പരിപാടികള്‍ നടന്നില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications