സ്ഥിതി ശാന്തമാകുന്നു; കര്‍ഫ്യൂവില്‍ ഇളവ്
അഹമ്മദാബാദ്: കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന രക്തച്ചൊരിച്ചിലിനു ശേഷം ഗുജറാത്തില്‍ സ്ഥിതി ശാന്തമാകുന്നു. ഇതിന്റെ ഭാഗമായി രണ്ടു നഗരങ്ങളിലെ കര്‍ഫ്യൂവില്‍ അയവു വരുത്തി.
പട്ടാളം രംഗത്തെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്. നവ്രംഗ്പുര, ശാഹിബോഖ് എന്നീ പ്രദേശങ്ങളിലെ കര്‍ഫ്യൂവില്‍ ഇളവു വരുത്തിയതായി പോലീസ് കമ്മീഷണര്‍ പി.സി. പാണ്ഡെയാണ് മാര്‍ച്ച് രണ്ട് ശനിയാഴ്ച പ്രഖ്യാപിച്ചത്.
സ്ഥിതിഗതികള്‍ ഒന്നു കൂടി വിലയിരുത്തിയ ശേഷം 18 പൊലീസ് സ്റേഷന്‍ പ്രദേശങ്ങളിലെ കൂടി കര്‍ഫ്യൂവില്‍ ഇളവു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. ആകെ 30 പൊലീസ്സ്റേഷന്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
അഹമ്മദാബാദ് നഗരത്തില്‍ രണ്ട് പൊലീസ്സ്റേഷന്‍ പരിധികളില്‍ ചെറിയ പ്രശ്നങ്ങള്‍ മാത്രമേ ശനിയാഴ്ച ഉണ്ടായുള്ളൂ. ബക്രിവാഡി പ്രദേശത്തും സബര്‍മതി പൊലീസ്സ്റേഷന്‍ പരിസരത്തുമാണ് പ്രശ്നങ്ങളുണ്ടായത്.












Click it and Unblock the Notifications