ഗുജറാത്തില്‍ 27പേരെ തീവെച്ചു കൊന്നു
അഹമ്മദാബാദ്: ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഒരു ഗ്രാമത്തില്‍ മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച രാത്രി അക്രമികള്‍ 27 പേരെ ജീവനോടെ തീവെച്ചു കൊന്നു. ന്യൂനപക്ഷത്തില്‍ പെട്ടവര്‍ താമസിക്കുന്ന സര്‍ദാപൂര്‍ ഗ്രാമത്തിലാണ് അക്രമാസക്തമായ ആള്‍ക്കൂട്ടം വീടുകള്‍ക്കും കടകള്‍ക്കും തീവെച്ചത്.
അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്നെത്തിയ അക്രമികള്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണ് വീടുകള്‍ക്കും കടകള്‍ക്കും തീവെച്ചത്. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൃത്യമായി അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മുന്നൂറോളം പേര്‍ താമസിക്കുന്ന ഗ്രാമമാണ് ഇത്.
അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നേരത്തെ രണ്ട് റൗണ്ട് വെടിവെച്ചിരുന്നു. ആള്‍ക്കൂട്ടം അപ്പോള്‍ പിരിഞ്ഞുപോയെങ്കിലും പൊലീസ് തിരിച്ചുപോയപ്പോള്‍ വീണ്ടുമെത്തി അക്രമം നടത്തുകയായിരുന്നു.
മറ്റൊരു സംഭവത്തില്‍ അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു.
ഗുജറാത്തില്‍ ഉണ്ടായ കലാപത്തില്‍ ഇതേ വരെ 250 ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. അതേ സമയം ഔദ്യോഗികകമായ കണക്ക് 200 പേര്‍ മരിച്ചുവെന്നാണ്.
അഹമ്മാദാബാദ് പോലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലങ്ങളില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണാധീനമാണ്. ഗ്രാമങ്ങളിലും ചെറിയ പട്ടണങ്ങളിലുമാണ് ഇപ്പോള്‍ അക്രമമുണ്ടാവുന്നത്.












Click it and Unblock the Notifications