ജയലളിത അധികാരമേറ്റു
ചെന്നൈ: എഐഎഡിഎംകെ നേതാവ് ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
മാര്‍ച്ച് രണ്ട് ശനിയാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ പി. എസ്. രാംമോഹന്‍ റാവു ജയലളിതയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. രാവിലെ 11 മണിയോടെയാണ് ജയലളിത സത്യപ്രതിജ്ഞ ചെയ്തത്.
തമിഴില്‍ ദൈവനാമത്തിലാണ് ജയലളിത സത്യപ്രതിജ്ഞയെടുത്തത്. ജയയ്ക്കു ശേഷം രാജിവെച്ച മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം മന്ത്രിയായി പ്രതിജ്ഞയെടുത്തു.
മദ്രാസ് സര്‍വകലാശാല സെന്റിനറി ഹാള്‍ കെട്ടിടത്തില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.












Click it and Unblock the Notifications