കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

131 കര്‍സേവകര്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

മുംബൈ: രാമക്ഷേത്ര നിര്‍മാണത്തിനായി അയോധ്യയിലേക്ക് പോവുകയായിരുന്ന 131 കര്‍സേവകരെ മുംബൈയില്‍ അറസ്റ് ചെയ്തു. മാര്‍ച്ച് രണ്ട് ശനിയാഴ്ച പുഷ്പക് എക്സ്പ്രസില്‍ പോവാനിരിക്കുകയായിരുന്ന കര്‍സേവകരെ ഛത്രപതി ശിവാജ് ടെര്‍മിനസിലും കുര്‍ള സ്റേഷനിലും വെച്ചാണ് അറസ്റ് ചെയ്തത്.

ബോംബെ പൊലീസ് നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കര്‍സേവകരെ അറസ്റ് ചെയ്തത്. അതേ സമയം പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ കര്‍സേവകര്‍ തങ്ങള്‍ അയോധ്യയിലേക്ക് തീര്‍ച്ചയായും പോകുമെന്ന് വ്യക്തമാക്കി.

റെയില്‍വെ സ്റേഷനില്‍ കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. സംശയം തോന്നിക്കുന്ന സാധനങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് നായയുമുണ്ടായിരുന്നു.

അതേ സമയം അഞ്ഞൂറോളം കര്‍സേവകര്‍ അയോധ്യയിലേക്ക് പുഷ്പക് എക്സ്പ്രസില്‍ പോയിട്ടുണ്ടെന്ന് വിച്ച്പി മുംബൈ യൂണിറ്റ് ജോയിന്റ് സെക്രട്ടറി മോഹന്‍ ശേഖര്‍ പറഞ്ഞു. നാല് സംഘങ്ങള്‍ കൂടി അടുത്തയാഴ്ച അയോധ്യയിലേക്ക് പോവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X