Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎച്ച്പിയോട് വിട്ടുവീഴ്ചയരുത് : സോണിയ

ബാംഗ്ലൂര്‍: രാമജന്മഭൂമി പ്രശ്നത്തില്‍ വിശ്വഹിന്ദുപരിഷത്തിനോട് വാജ്പേയി സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി.

രാമക്ഷേത്രപ്രശ്നത്തില്‍ സര്‍ക്കാര്‍ സംഘ്പരിവാറിനോട് വിലപേശേണ്ട ആവശ്യമില്ല. വിലപേശലില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.- ബെല്ലാരിയിലേക്ക് പോകുംവഴി മാര്‍ച്ച് രണ്ട് ശനിയാഴ്ച ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി.

ഗോദ്ര കൂട്ടക്കൊലയ്ക്കുശേഷം ഗുജറാത്തിലെ സ്ഥിതിഗതികള്‍ നേരിടുന്നതില്‍ ഗുജറാത്ത്സര്‍ക്കാര്‍ പരാജയപ്പെട്ടതായും സോണിയ പറഞ്ഞു. ലഹളകള്‍ നടക്കുന്ന പ്രദേശങ്ങളില്‍ ഉടന്‍ സൈന്യത്തെ ഇറക്കാര്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. - സോണിയ അഭിപ്രായപ്പെട്ടു.

രാജ്യത്ത് ഉടന്‍ ഒരു പൊതുതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് താനൊരു ജ്യോതിഷിയല്ലെന്നായിരുന്നു സോണിയയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+