ജനങ്ങള്‍ ജാഗ്രതപാലിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ഗുജറാത്തില്‍ കലാപം അരങ്ങേറിയ സാഹചര്യത്തില്‍ കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.
വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് സംഘര്‍ഷത്തിന്റെ സൂചനകളൊന്നും ഇപ്പോഴില്ല. എല്ലാവരും ആത്മസംയമനം പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ താമസിക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അവിടത്തെ സ്ഥിതിഗതികള്‍ സംസ്ഥാന സര്‍ക്കാര്‍ വീക്ഷിച്ചുവരികയാണ്. ഗുജറാത്തിലെ മലയാളികളെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി സെക്രട്ടറിയേറ്റില്‍ ഒരു പ്രത്യേക സെല്‍ പ്രവര്‍ത്തനം ആരംഭിക്കും- മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications