Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്രമണത്തിന് പിന്നില്‍ സിപിഎം: സികെപി

തിരുവനന്തപുരം: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകരുടെ കൊലയ്ക്കുപിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭന്‍ ആരോപിച്ചു. ആക്രമണത്തിനിരയായവര്‍ ഈയിടെ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് രണ്ട് ശനിയാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെയുണ്ടായ ബോംബ്സ്ഫോടനത്തെ തുടര്‍ന്ന് പൊലീസ് ബിജെപി പ്രവര്‍ത്തകരെ അനാവശ്യകേസുകളില്‍ കുടുക്കുകയാണ്. ഈ സ്ഫോടനവുമായി ബിജെപിയ്ക്ക് നേരിട്ട് ബന്ധമൊന്നുമില്ല. പൊലീസിന്റെ ഈ നീക്കങ്ങള്‍ ഈ പ്രദേശത്തെ സ്ഥിതിഗതികള്‍ മോശമാക്കുകയേ ഉള്ളൂ.- പത്മനാഭന്‍ പറഞ്ഞു.

ശബരിമലയിലെ തീപ്പിടത്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാട്ടുതീ ഉണ്ടായതിനു മുമ്പേ ഒട്ടേറെ കാട്ടുതടികള്‍ വെട്ടിമാറ്റിയിട്ടുണ്ട്. ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് മാത്രമേ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയൂ. -പത്മനാഭന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+