സര്‍ക്കാര്‍ വായ ്പ: മന്ത്രിമാര്‍ തിരിച്ചടച്ചില്ല
തിരുവനന്തപുരം : ഹൗസിംഗ് ബോര്‍ഡില്‍ നിന്നും ഭവന വായ്പയെടുത്ത മന്ത്രിമാരും എംഎല്‍എമാരും കുടിശിക വരുത്തിയത് 35 ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ തുക കുടിശിക വരുത്തിയത് വിദ്യാഭ്യാസ മന്ത്രി നാലകത്തു സൂപ്പി. മുതലും പലിശയുമായി അദ്ദേഹം അടയ്ക്കാനുളള തുക 4.25 ലക്ഷം രൂപയാണ്. മന്ത്രി മുനീറിന്റെ കുടിശിക 1.76 ലക്ഷം രൂപ.
ഹൗസിംഗ് ബോര്‍ഡില്‍ നിന്നും 14 ശതമാനം പലിശയ്ക്ക് മൂന്നു ലക്ഷം രൂപ വരെയാണ് ജനപ്രതിനിധികള്‍ക്ക് ഭവനവായ്പ നല്‍കുന്നത്. എന്നാല്‍ ഇതില്‍ ഏഴു ശതമാനം പലിശ സര്‍ക്കാര്‍ സബ്സിഡി നല്‍കും. 1984ലാണ് ഈ പദ്ധതി നിലവില്‍ വന്നത്. 2001 ഡിസംബര്‍ 31 വരെയുളള കണക്കനുസരിച്ച് 28 പേര്‍ കുടിശിക വരുത്തിയിട്ടുണ്ട്.
കടമെടുത്തവര്‍ മരിച്ചാല്‍ പിന്നീടുളള തുക എഴുതിത്തളളാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് ജോര്‍ജ് മസ്ക്രീന്‍ അടയ്ക്കാനുളള 1.90 ലക്ഷവും എ.എല്‍.ജേക്കബിന്റെ 2.12 ലക്ഷവും സര്‍ക്കാര്‍ എഴുതിത്തളളി.
ടി. ശരത് ചന്ദ്ര പ്രസാദ് (2.30), രഘുചന്ദ്രബാല്‍ (1.27), കെ.ഗോപാലന്‍ (2.40), എം.വി. മാണി(2.41), പി.ടി. തോമസ് (1.84), പി.എം.മാത്യു (1.39), ഡേവിഡ് പിന്‍ഹിറോ (1.42) എന്നിവരാണ് ഒരു ലക്ഷത്തിനു മേല്‍ കുടിശിഖ വരുത്തിയിട്ടുളളവര്‍.












Click it and Unblock the Notifications