കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്ണൂരില്‍ രണ്ട് ബിജെപിക്കാരെ വെട്ടിക്കൊന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍ : ധര്‍മ്മടത്ത് രണ്ടു ബിജെപി പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചു. അടുത്തിടെ സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുജേഷ്(22), സുനില്‍ (21) എന്നിവരെയാണ് ധര്‍മ്മടം പുഴയ്ക്കരികില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കാണപ്പെട്ടത്. സിപിഎമ്മുകാരാണ് കൊലയ്ക്കു പിന്നിലെന്ന് സംശയിക്കപ്പെടുന്നു.

പാര്‍ട്ടി വിട്ടു പോകുന്നവര്‍ക്കുളള മുന്നറിയിപ്പായി നടത്തിയ കൊലപാതകങ്ങളാണിതെന്ന് പൊലീസ് പറയുന്നു. ധര്‍മ്മടത്ത് പൊലീസ് റെയ്ഡ് നടത്തി മടങ്ങിയ ഉടനെയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. പ്രദേശത്ത് ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കുറ്റവാളികളെ കണ്ടെത്താന്‍ ഡിഎസ്പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയതായി നോര്‍ത്ത് ഡിഐജി മുഹമ്മദ് യാസിന്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാത്രിയോടെ ധര്‍മ്മടത്ത് 30 ഓളം വരുന്ന സിപിഎം സംഘം രൂക്ഷമായ അക്രമം അഴിച്ചു വിട്ടെന്ന് പൊലീസ് അറിയിച്ചു. ഏകദേശം 50 ഓളം സിപിഎമ്മുകാര്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന്റെ പ്രതികാരമാണ് അക്രമികളെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. ചൊക്ലി, പാലയാട് എന്നിവിടങ്ങളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X