കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം 25 ദിവസം പിന്നിട്ടു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ സമരം 25ാം ദിവസം പിന്നിട്ടു. ഉടനെ സമരം ഒത്തുതീരാന്‍ സാധ്യതകള്‍ കാണുന്നില്ല. സമരം ഒത്തുതീര്‍ക്കാന്‍ യുഡിഎഫ് നേതാക്കള്‍ നടത്തുന്ന ശ്രമങ്ങള്‍ എവിടെയും എത്തിയിട്ടില്ല.

മാര്‍ച്ച് രണ്ട് ശനിയാഴ്ച 23 പേരെ എസ്മ പ്രകാരം അറസ്റുചെയ്തു. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ 20 ശതമാനത്തില്‍ താഴെ ജീവനക്കാരെ ഹാജരായുള്ളൂ. പതിവുപോലെ ജില്ലാ ആസ്ഥാനങ്ങളില്‍ പണിമുടക്കുന്ന സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.

സമരക്കാര്‍ക്ക് പിന്തുണപ്രഖ്യാപിച്ച് ആര്‍വൈഎഫ് നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പരിസരത്തേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടന്നു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ് അനുകൂല സംഘടനകളുമായാണ് കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും ചര്‍ച്ചനടത്തിയത്. പക്ഷെ ചര്‍ച്ച എങ്ങുമെത്താതെ പിരിഞ്ഞു. മുഖ്യമന്ത്രി ഐഎന്‍ടിയുസി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലും സമരപരിഹാരത്തിന് നിര്‍ദേശങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സമരസംഘടനകള്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. പക്ഷെ മുഖ്യമന്ത്രി നേരിട്ട് ക്ഷണിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂ എന്ന നിലപാടിലാണ് പ്രതിപക്ഷ സംഘടനകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X