Get Updates
Get notified of breaking news, exclusive insights, and must-see stories!

മരണസംഖ്യ 427; കലാപം ഗ്രാമങ്ങളിലേയ്ക്ക്

അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തിലെ മരണ സംഖ്യ 427 ആയി. നഗരങ്ങളില്‍ കെട്ടു തുടങ്ങിയ കലാപത്തീ ഗ്രാമപ്രദേശങ്ങളിലേയ്ക്ക് പടരുകയാണ്. പരസ്പരം കൊന്നുളള പകവീട്ടല്‍ ഗ്രാമങ്ങളില്‍ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അഹമ്മദാബാദില്‍ മാത്രം 213 പേര്‍ കൊല്ലപ്പെട്ടു. നരോദ, ബാപു നഗര്‍ എന്നിവിടങ്ങളിലെ കത്തിയമര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കൂടുതല്‍ ശവശരീരങ്ങള്‍ കണ്ടെടുക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ കരുതുന്നു. പൊലീസ് വെടിവെപ്പില്‍ 73 പേരാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി പൊതുവെ നഗരങ്ങള്‍ ശാന്തമായിരുന്നു. പൊതുവില്‍ സമാധനാന്തരീക്ഷം തിരിച്ചു വന്നെന്നാണ് പൊലീസ് വിലയിരുത്തുന്നത്. ലഹളബാധിത പ്രദേശങ്ങളില്‍ പട്ടാളത്തെ വിന്യസിച്ച നടപടി ഫലം കണ്ടു തുടങ്ങി. കോളനികളില്‍ റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്ന 47 സ്ഥലങ്ങളില്‍ ഇപ്പോഴും കലാപാന്തരീക്ഷം തുടരുകയാണ്. ലിംബ, ഹാലോല്‍, ലുണാവാദ എന്നിവിടങ്ങളിലായി 10 പേര്‍ കൊല്ലപ്പെട്ടു. മണിനഗറില്‍ മൂന്നു പേരും ജിഐഡിസിയില്‍ രണ്ടു പേരും വധിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+