കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
ബുധനാഴ്ച ആശുപത്രികള്‍ സ്തംഭിക്കും
തിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് മാര്‍ച്ച് ആറ് ബുധനാഴ്ച സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ പണിമുടക്കും. 24 മണിക്കൂര്‍ നേരത്തേക്കാണ് പണിമുടക്ക്.
ബുധനാഴ്ച രാവിലെ എട്ട് മുതല്‍ പിറ്റേന്ന് രാവിലെ എട്ട് വരെയാണ് പണിമുടക്ക്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ ജില്ലാ ആശുപത്രികള്‍ വരെ ബുധനാഴ്ച അടച്ചിടും. ആയുര്‍വേദ-ഹോമിയോ ആശുപത്രികളെയും പണിമുടക്ക് ബാധിക്കും.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്മാര് തുടങ്ങിയ ആശുപത്രികളിലെ എല്ലാ വിഭാഗം ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കും.
പണിമുടക്കുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ ഓഫീസേഴ്സ് വ്യക്തമാക്കി.
Comments
Story first published: Sunday, March 3, 2002, 5:30 [IST]