ബാലയോഗിക്ക് ആദരാഞ്ജലികള്‍
ദില്ലി: വിമാനാപകടത്തില്‍ മരിച്ച ലോക്സഭാ സ്പീക്കര്‍ ജി. എം. സി. ബാലയോഗിക്ക് രാഷ്ട്രം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പാര്‍ലമെന്റ് മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ രാഷ്ട്രപതി കെ. ആര്‍. നാരായണനും പ്രധാനമന്ത്രി എ. ബി. വാജ്പേയിയും പുഷ്പചക്രം അര്‍പ്പിച്ചു.
മുന്‍ രാഷ്ട്രപതി ആര്‍. വെങ്കട്ടരാമന്‍, മുന്‍ ലോക്സഭാ സ്പീക്കര്‍മാരായ ശിവരാജ് പാട്ടില്‍, ബല്‍റാം ജാക്കര്‍, കേന്ദ്രമന്ത്രിമാരായ പ്രമോദ് മഹാജന്‍, സുഷമ സ്വരാജ്, അരുണ്‍ ഷൂരി, മുരശൊലി മാരന്‍, ജഗ്മോഹന്‍, ശരത് യാദവ്, നിതീഷ് കുമാര്‍, ഉമഭാരതി, രാം നായിക്, വെങ്കയ്യ നായിഡു, പ്രതിപക്ഷ നേതാക്കളായ സോമനാഥ് ചാറ്റര്‍ജി, എ. ബി. ബര്‍ദാന്‍ തുടങ്ങിയവരും അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കാനെത്തിയിരുന്നു.
ഹൈദരാബാദില്‍ നിന്ന് മാര്‍ച്ച് നാല് തിങ്കളാഴ്ച രാവിലെ പ്രത്യേക വിമാനത്തിലാണ് ബാലയോഗിയുടെ മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുവന്നത്. മൃതദേഹം തിങ്കളാഴ്ച തന്നെ ഹൈദരാബാദിലേക്ക് തിരികെ കൊണ്ടുപോവും. ബുധനാഴ്ചയാണ് ശവസംസ്കാരം.












Click it and Unblock the Notifications