രാമക്ഷേത്രം പണിതാല്‍ എന്‍ഡിഎയില്‍ തുടരില്ല
ചെന്നൈ: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ കേന്ദ്രം അനുവദിക്കുകയാണെങ്കില്‍ ഡിഎംകെ എന്‍ഡിഎയില്‍ തുടരില്ലെന്ന് പാര്‍ട്ടി പ്രസിഡന്റ് എം. കരുണാനിധി വ്യക്തമാക്കി.
അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രസ്താവനയാണ് ഗുജറാത്തില്‍ മുന്നൂറിലേറെ പേര്‍ കൊല്ലപ്പെടാന്‍ കാരണമായതെന്ന് കരുണാനാധി ചൂണ്ടിക്കാട്ടി. കുംഭകോണത്ത് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധി ജനിച്ച സംസ്ഥാനത്തിലാണ് ഇത്തരം കലാപമുണ്ടാതെന്നത് വേദനാജനകമാണ്. ഗുജറാത്തിലെ സംഭവങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും കരുണാനിധി പറഞ്ഞു.












Click it and Unblock the Notifications