Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിലെ ജനങ്ങളെ സംരക്ഷിക്കണം

ദില്ലി: ഗുജറാത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാക്കളുടെ യോഗത്തിലാണ് സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി, മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഗുജറാത്തിലേക്ക് എംപിമാരുടെ ഒരു സംയുക്ത സംഘത്തെ ഉടന്‍ അയക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടതായി യോഗത്തിന് ശേഷം സിപിഎമ്മിലെ രൂപ് ചന്ദ് പാല്‍ അറിയിച്ചു. എംപിമാരുടെ സംഘത്തെ അയച്ചില്ലെങ്കില്‍ പ്രതിപക്ഷ നേതാക്കള്‍ ധര്‍ണ നടത്തും.

അതേ സമയം ധര്‍ണ നടത്തണമെന്ന അഭിപ്രായത്തോട് ചന്ദ്രശേഖര്‍ വിയോജിപ്പ് പ്രകടിപ്പിച്ചുവെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+