കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പീക്കര്‍ക്കൊപ്പം മരിച്ചത് മലയാളി പൈലറ്റ്

  • By Staff
Google Oneindia Malayalam News

കൊച്ചി: ലോക്സഭാ സ്പീക്കര്‍ ജിഎംസി ബാലയോഗിയെയും വഹിച്ച് മരണത്തിലേക്ക് പറന്ന വിമാനം പറപ്പിച്ചിരുന്നത് മലയാളി പൈലറ്റ്. എറണാകുളം കലൂര്‍ സ്വദേശിയായ ക്യാപ്റ്റന്‍ ജി.വി. മേനോന്‍ എന്ന ഈ പൈലറ്റും അപകടത്തില്‍ കൊല്ലപ്പെട്ടു.

മുംബൈയില്‍ ആര്‍മിയില്‍ ലഫ്. കേണലായിരുന്ന ഗിരിജാവല്ലഭമേനോന്‍ എന്ന ജി.വി. മേനോന്‍ രണ്ടു വര്‍ഷം മുമ്പ് സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമാണ് ഡെക്കാന്‍ എവിയേഷന്‍ കമ്പനിയില്‍ പൈലറ്റായി ചേര്‍ന്നത്. ഭാര്യയും മക്കള്‍ക്കുമൊപ്പം മുംബൈയില്‍ പോവൈ ജല്‍ വായുവിഹാറില്‍ സ്ഥിരതാമസമായിരുന്നു ജി.വി. മേനോന്‍. വിഐപികള്‍ക്കുവേണ്ടി ഡെക്കാന്‍ എവിയേഷന്റെ ഹെലികോപ്റ്ററുകള്‍ സ്ഥിരമായി പറപ്പിക്കുന്ന പൈലറ്റാണ് ജി.വി. മേനോന്‍.

47കാരനായ ഇദ്ദേഹം ബേസ് മാനേജരായാണ് ജോലി ചെയ്തിരുന്നത്. കലൂര്‍ പൊറ്റക്കുഴി റോഡില്‍ കട്ടയില്‍ വട്ടപ്പറമ്പില്‍ രാമന്‍കുട്ടിമേനോനാണ് അച്ഛന്‍. ഭവാനിയമ്മയാണ് അമ്മ. കാലടിക്കടുത്ത് കാഞ്ഞൂര്‍ പുതിയേടത്ത് അനിയന്‍മേനോന്റെ മകള്‍ അജിതയാണ് ഭാര്യ. പ്ലസ് ടുവിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അര്‍ജുനും മക്കളാണ്. തേവക്കല്‍ വിദ്യോദയ സ്കൂള്‍ അധ്യാപിക ലത, ഗീത(ബാംഗ്ലൂര്‍), ശശി (എസ്ബിഐ കലൂര്‍) എന്നിവര്‍ സഹോദരങ്ങളാണ്.

മാര്‍ച്ച് മൂന്ന് ഞായറാഴ്ച ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ം കൊച്ചിയിലെത്തിച്ച മൃതദേഹം കലൂരിലെ വസതിയില്‍ തിങ്കളാഴ്ച സംസ്കരിച്ചു. മുംബൈയില്‍ നിന്നും ഭാര്യയും മക്കളും കൊച്ചിയിലെത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X