ക്ഷേത്രം പണി: വി എച്ച് പി പിന്മാറില്ല
ദില്ലി: അയോദ്ധ്യയില്‍ മാര്‍ച്ച് 15 ന് രാമക്ഷേത്രം പണി തുടങ്ങാനുള്ള തീരുമാനത്തില്‍നിന്ന് വി എച്ച് പി പിന്നാക്കം പോവില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. മാര്‍ച്ച് നാല് തിങ്കളാഴ്ച വി എച്ച് പി നേതാക്കന്മാരുടെ യോഗത്തിന് ശേഷമാണ് ഈ തീരുമാനം വ്യക്തമാക്കിയത്.
ക്ഷേത്രം പണിയാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് പ്രധാനമന്ത്രി വാജ്പേയി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തീരുമാനം പുനപ്പരിശോധിയ്ക്കണമെന്ന് ആര്‍ എസ് എസ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ക്ഷേത്രം പണിയാനുള്ള തീരുമാനത്തെക്കുറിച്ച് പുനരാലോചിയ്ക്കാനായി വിഎച്ച് പി നേതാക്കള്‍ സങ്കട മോചന ആശ്രമത്തില്‍ യോഗം ചേര്‍ന്നത്. കാഞ്ചി ശങ്കരാചാര്യരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.
ക്ഷേത്രത്തിന് വേണ്ട ശിലകള്‍ മാര്‍ച്ച് 15 തന്നെ അയോദ്ധ്യയിലേയ്ക്ക് കൊണ്ടുപോകുമെന്ന് വി എച്ച് പി യോഗത്തിന് ശേഷം വ്യക്തമാക്കി.
യോഗത്തില്‍ വി എച്ച് പി അന്തര്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രവീണ്‍ ഭായ് തൊഗോഡിയ, രാം ജന്മഭൂമി ട്രസ്റ് പ്രസിഡന്റ് മഹന്ത് പരംഹാന്‍സ് രാമചന്ദ്രദാസ, ബി ജെ പി എം പി സ്വാമി ചിന്മയാനന്ദ എന്നിവര്‍ പങ്കെടുത്തിരുന്നു.
വി എച്ച് പി നേതാക്കന്മാര്‍ പ്രധാനമന്ത്രിയെ കാണുമെന്നാണ് കരുതുന്നത്. ആര്‍ എസ് എസ് മേധാവി കെ. എസ്. സുദര്‍ശന്‍ ദില്ലിയിലെത്തുമെന്നും കരുതുന്നു. തുടര്‍ന്ന് അനൗപചാരിക യോഗങ്ങള്‍ നടന്നേയ്ക്കും.












Click it and Unblock the Notifications