തൊഴിലില്ലായ്മ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി. 10-ാം പഞ്ചവല്‍സര പദ്ധതിയില്‍ തൊഴിലില്ലായ്മ പരിഹരിക്കാനുളള പരിപാടികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. നിയമസഭയില്‍ കെ.സി. വേണുഗോപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത ് നിയമന നിരോധനമില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. എന്നാല്‍ പുതിയ പോസ്റുകള്‍ സൃഷ്ടിക്കേണ്ടെന്ന് തീരുമാനിച്ചിട്ടുണ്ട്.
തൊഴില്‍ദാന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ വ്യവസായ വകുപ്പിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് ആന്റണി വെളിപ്പെടുത്തി. വിവിധ ധനകാര്യ ഏജന്‍സികള്‍ നല്‍കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഇതു സാദ്ധ്യമാക്കുന്നത്.
വിവിധ വകുപ്പുകളിലുളള ഒഴിവുകള്‍ യഥാസമയം പിഎസ്്സിയെ അറിയിക്കുന്നതില്‍ വകുപ്പു മേധാവികള്‍ വീഴ്ച വരുത്തുന്നെന്ന ആരോപണം അന്വേഷിക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലില്ല. സ്വകാര്യ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.












Click it and Unblock the Notifications