പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ജീവനക്കാരുടെ പണിമുടക്ക് സംബന്ധിച്ച് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മാര്‍ച്ച് നാല് തിങ്കളാഴ്ച നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സിപിഎമ്മിലെ ടി. കെ. ബാലനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി. ചര്‍ച്ചയ്ക്ക് തങ്ങളെതിരല്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമരം നടത്തുന്ന ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ല. സമരത്തെ പ്രതിപക്ഷം രാഷ്ട്രീയവല്‍ക്കരിക്കുന്നത് അപകടകരവും ആത്മഹത്യാപരവുമാണ്. സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണമാണ്.
മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു.












Click it and Unblock the Notifications