കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ അനുശോചിച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ സ്പീക്കര്‍ ജി. എം. സി. ബാലയോഗിയുടെ മരണത്തില്‍ സംസ്ഥാന നിയമസഭ അനുശോചിച്ചു. ബാലയോഗിയോടുള്ള ആദരസൂചകമായി നിയമസഭാംഗങ്ങള്‍ രണ്ട് മിനുട്ട് നേരം മൗനം ആചരിച്ച ശേഷം സഭ 45 മിനുട്ട് നേരത്തേക്ക് പിരിഞ്ഞു.

സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, മുഖ്യമന്ത്രി എ. കെ. ആന്റണി, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ബാലയോഗിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

പാര്‍ലമെന്റിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ആത്മാര്‍ഥവും ഫലപ്രദവുമായ ശ്രമങ്ങള്‍ ബാലയോഗി നടത്തിയിരുന്നുവെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു. ലോക്സഭയുടെ അച്ചടക്കം നിലനിര്‍ത്തികൊണ്ട് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഏകോപിപ്പിച്ച് കൊണ്ടുപോവാന്‍ ബാലയോഗിക്ക് കഴിഞ്ഞിരുന്നു.

കേരളത്തോടും കേരളത്തില്‍ നിന്നുള്ള അംഗങ്ങളോടും ബാലയോഗി പ്രത്യേക പരിഗണന കാണിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ശബരിമലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള കേരളത്തിന്റെ ചില ആവശ്യങ്ങള്‍ കേന്ദ്രം പരിഗണിച്ചത് ബാലയോഗി മുന്‍കൈയെടുത്തത് മൂലമായിരുന്നു.

സര്‍ക്കാരിന്റെ കൈയിലെ ഒരു റബര്‍ സ്റാമ്പായി തരം താഴാതിരിക്കാന്‍ ബാലയോഗി ശ്രദ്ധ പുലര്‍ത്തിയിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X