സംസ്ഥാനത്തിന്റെ ഉത്കണ്ഠ കേന്ദ്രത്തെ അറിയിക്കും
തിരുവനന്തപുരം: ചില പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര നിക്ഷേപം വെട്ടിക്കുറച്ചതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള ഉത്കണ്ഠ കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയില്‍ അറിയിച്ചു.
മാര്‍ച്ച് നാല് തിങ്കളാഴ്ച കെ. മുഹമ്മദ് അലി (കോണ്‍ഗ്രസ്-ഐ) അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യന്‍ ടെലഫോണ്‍ ഇന്റസ്ട്രീസ്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ഫാക്ട് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള കേന്ദ്ര നിക്ഷേപം വെട്ടിക്കുറച്ചതായി സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. അതേ സമയം കൊച്ചിന്‍ റിഫൈനറീസ്, ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ റേര്‍ എര്‍ത്ത്സ് ലിമിറ്റഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചിട്ടുണ്ട്.
ഈ വേര്‍തിരിവിനുള്ള മാനദണ്ഡമെന്താണെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി അറിയിച്ചു. കേന്ദ്രവിഹിതം വെട്ടിക്കുറച്ചതില്‍ കേരളത്തിനുള്ള ഉത്കണ്ഠ കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications