സഭയില്‍ സര്‍ക്കാരിന് ഐ ഗ്രൂപ്പിന്റെ വിമര്‍ശനം
തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ സര്‍ക്കാരിന് ഐ ഗ്രൂപ്പിന്റെ വിമര്‍ശനം. സമരം ഒത്തുതീര്‍ക്കാത്ത സര്‍ക്കാര്‍ നടപടിയെയാണ് ഐ ഗ്രൂപ്പ് എംഎല്‍എമാരായ പി.ടി. മോഹന കൃഷ്ണനും പി.പി.ജോര്‍ജും നിയമസഭയില്‍ വിമര്‍ശിച്ചത്. ഗവര്‍ണര്‍ക്കുളള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അവര്‍.
ജനജീവിതവും സംസ്ഥാന ഭരണവും ഒരുപോലെ സ്തംഭിപ്പിച്ച ജീവനക്കാരുടെ സമരത്തോട് സര്‍ക്കാരിന്റെ സമീപനം ശരിയല്ലെന്ന് അവര്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതിനു മുമ്പ് ജീവനക്കാരുമായി ചര്‍ച്ച നടത്തണമായിരുന്നെന്ന് പി.പി. ജോര്‍ജ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ പിളളയും സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു.












Click it and Unblock the Notifications