കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല നടന്നത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ

  • By Staff
Google Oneindia Malayalam News

തലശേരി : ധര്‍മ്മടത്ത് രണ്ട് ബിജെപി പ്രവര്‍ത്തകരെ കൊന്നത് സിപിഎം ജില്ലാ നേതാക്കളുടെ അറിവോടെയെന്ന് പൊലീസ്. പ്രതികള്‍ എത്ര ഉയര്‍ന്നവരായാലും അവരെ അറസ്റു ചെയ്യുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോജ് എബ്രഹാം പറഞ്ഞു.

സിപിഎം ധര്‍മ്മടം ലോക്കല്‍ കമ്മിറ്റി അംഗം നടുക്കണ്ടി രവി(52), അണ്ടല്ലൂര്‍ പടിഞ്ഞാറു ഭാഗം ബ്രാഞ്ച് സെക്രട്ടറി പന്ന്യാടന്‍ ശ്രീധരന്‍(60) എന്നീ പ്രാദേശിക നേതാക്കള്‍ അറസ്റിലായിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്. ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ടന്ന് അറിയുന്നു. ഇവരെക്കൂടാതെ മറ്റു നാലുപേര്‍ കുടി കസ്റഡിയിലായിട്ടുണ്ട്.

എല്ലാ പഴുതുകളുമടച്ചാണ് അന്വേഷണ സംഘത്തിന്റെ പോക്ക്. ധര്‍മ്മടത്തും പരിസരങ്ങളിലും വ്യാപകമായ റെയ്ഡുകള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസുകളും നേതാക്കളുടെ വീടൂകളും പരിശോധിക്കുന്നു.

കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന ധര്‍മ്മടം, മേലൂര്‍ മേഖലകളിലെ സ്ഥിതി വിലയിരുത്താന്‍ തലശേരി ഡിവൈഎസ്പി ഓഫീസില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം നടന്നു. വരുംദിനങ്ങളില്‍ കൂടുതല്‍ കര്‍ക്കശമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചതായി അറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X