പുതിയ രീതിയില്‍ റബര്‍ ടാപ്പ് ചെയ്യാം
കൊച്ചി: കൂടുതല്‍ റബര്‍ കിട്ടാന്‍ പുതിയ റബര്‍ ടാപ്പിംഗ് രീതി. കുലശേഖരം സ്വദേശിനി തങ്കമ്മയാണ് ഐയുപി (ഇന്‍ക്ലൈന്‍ഡ് അപ്വാര്‍ഡ് ടാപ്പിംഗ്) എന്ന പുതിയ റബര്‍ ടാപ്പിംഗ് രീതി വികസിപ്പിച്ചെടുത്തത്.
മുകളിലേക്ക് ചെരിച്ചുവെട്ടി ടാപ്പ് ചെയ്യുന്ന രീതിയാണിത് . ഈ പുതിയ രീതിയനുസരിച്ച് സാധാരണ ലഭിക്കുന്നതിനേക്കാള്‍ 45 ശതമാനം അധികം റബര്‍ ലഭിക്കുമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായും തങ്കമ്മ അവകാശപ്പെടുന്നു. ഈ രീതിയുപയോഗിച്ച് ടാപ്പ് ചെയ്യുന്ന റബര്‍ മരത്തിന് ഇരട്ടി ആയുസ്സുണ്ടാകും. അതുകൊണ്ട് ഒരു ഇടക്കാല റബര്‍തൈ നടീല്‍ ഒഴിവാക്കാം.
കന്യാകുമാരി ജില്ലയിലെ കുലശേഖരത്തെ അമ്പാടി എസ്റേറ്റിലെ റബര്‍ മരങ്ങളിലായിരുന്ന തങ്കമ്മയുടെ ടാപ്പിംഗ് പരീക്ഷണം നടന്നത്. കേരളത്തില്‍ ഈയിടെ നടന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ തങ്കമ്മയുടെ ഈ ടാപ്പിംഗ് രീതിയെക്കുറിച്ച് പേപ്പര്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. റബര്‍ ബോര്‍ഡ് തങ്കമ്മയുടെ ഈ കണ്ടെത്തലില്‍ വലിയ താല്പര്യം കാണിക്കാത്തതിനാല്‍ പാലക്കാട്ടെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്റര്‍(ഐആര്‍ടിസി) ഈ ടാപ്പിംഗ് പദ്ധതിയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനെ അറിയിക്കുകയായിരുന്നു.












Click it and Unblock the Notifications