Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരം തീര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: 26 ദിവസമായി തുടരുന്ന പൊതു പണിമുടക്ക് തീര്‍ക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു എന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.

ഭരണം നിശ്ചലമായ സാഹചര്യത്തില്‍ സാമൂഹ്യ ബോധമുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ സമരം അവസാനിപ്പിയ്ക്കുമെന്ന് ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചു. സമരം നാട്ടാര്‍ക്ക് വിഷമം സൃഷ്ടിയ്ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണാനുള്ള ചുമതല സര്‍ക്കാരിനുണ്ടെന്ന് ജസ്റിസ് അബ്ദുള്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

കീഴ്കോടതികള്‍ പ്രവര്‍ത്തിക്കാത്തത് കാണിച്ച് നേര്യമംഗലം സ്വദേശി തങ്കമ്മ നല്‍കിയ പരാതി പരിഗണിച്ചാണ് ജഡ്ജി ഇങ്ങനെ അഭിപ്രായപ്പെട്ടത്. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാനായി കോടതി അഡ്വക്കേറ്റ് ജനറല്‍ രത്നസിംഗിനോടാവശ്യപ്പെട്ടു.

ജീവനക്കാര്‍ ഏകപക്ഷീയമായി സമരം പിന്‍വലിച്ചാല്‍ പോലും അത് പരാജയമായി കാണാനാവില്ലെന്ന് ജസ്റിസ് ഗഫൂര്‍ അഭിപ്രായപ്പെട്ടു. സമരം സമ്പൂര്‍ണ്ണമായതുകൊണ്ട് പിന്‍വാങ്ങല്‍ പരാജയമായി കാണാനാവില്ല. ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണേണ്ടത് അത്യാവശ്യമാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ ജീവനക്കാര്‍ സാഹചര്യത്തിനൊത്ത് ഉയര്‍ന്ന് സമരം പിന്‍വലിയ്ക്കുകയാണ് വേണ്ടതെന്ന് അബ്ദുള്‍ ഗഫൂര്‍ അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+