പണിമുടക്ക്: ഒത്തുതീര്‍പ്പ് ശ്രമം തുടരുന്നു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. സര്‍വീസ് സംഘടനകളുടെ നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ചയ്ക്കു തയ്യാറാവുമെന്നാണ് സൂചന.
കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടിയും മാര്‍ച്ച് നാല് തിങ്കളാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തുന്നതോടെ ഭരണാനുകൂല സംഘടനകളുമായി സമരം ഒത്തുതീര്‍ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച തുടരുമെന്നാണ് അറിയുന്നത്.
ഐഎന്‍ടിയുസി നേതാക്കള്‍ ഞായറാഴ്ച സെറ്റോയുടെ നേതാക്കളുമായി ഞായറാഴ്ച അനൗപചാരികമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തിങ്കളാഴ്ച സെറ്റോ നിയമസഭാ മാര്‍ച്ച് നടത്തുന്നുണ്ട്.
ചൊവാഴ്ചത്തെ പണിമുടക്കിന് മുമ്പ് സമരം ഒത്തുതീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ അനൗപചാരിക ചര്‍ച്ചകള്‍ക്ക് നീക്കം നടത്തിയതെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications