Get Updates
Get notified of breaking news, exclusive insights, and must-see stories!

വനം സംരക്ഷിക്കാന്‍ ഗോത്ര കോടതി രൂപീകരിക്കുന്നു

കൊച്ചി : വനനശീകരണത്തിനെതിരെ ഗോത്ര മഹാസഭ ഗോത്ര കോടതി രൂപീകരിക്കുന്നു. ആദിവാസി നേതാവ് സി. കെ. ജാനു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. മെയ് മാസം മദ്ധ്യത്തോടെ കോടതി വയനാട്ടില്‍ നിലവില്‍ വരും.

വനമാഫിയയുമായി കൈകോര്‍ത്ത് വനഭൂമി നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുന്ന വനംവകുപ്പിനെ ഈ കോടതിയില്‍ വിചാരണ ചെയ്യുമെന്ന് ജാനു പ്രസ്താവിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗോത്ര മഹാസഭയുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. വിവിധ ഊരുകളില്‍ നിന്നുളള ആദിവാസി പ്രമുഖര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നാണ് കോടതി രൂപീകരിക്കുന്നത്.

വനം സംരക്ഷിക്കുന്നതിനു പകരം നശിപ്പിക്കാനാണ് വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്നതെന്ന് ജാനു ആരോപിച്ചു. ഇടയ്ക്കിടെയുണ്ടാകുന്ന കാട്ടുതീ വനം മാഫിയയുടെ സൃഷ്ടിയാണ്. ചോലക്കാടുകള്‍ വെട്ടിത്തെളിച്ച് ടൂറിസം റിസോര്‍ട്ടുകള്‍ പണിയാനുളള നീക്കത്തിനു പിന്നിലും വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരാണെന്നും ജാനു ആരോപിച്ചു.

ആദിവാസികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും തെളിവെടുത്ത് ഇവര്‍ക്ക് കുറ്റപത്രം നല്‍കുമെന്ന് ജാനു പറഞ്ഞു. മറ്റു ജില്ലകളിലും ഇത്തരം കോടതികള്‍ ഉടന്‍ നിലവില്‍ വരും. കാടുകള്‍ സംരക്ഷിക്കാന്‍ 98 ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ ആവശ്യം കേരളത്തില്‍ ഇല്ലെന്നും ജാനു ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടിച്ചുരുക്കിയാലൊന്നും കേരളത്തിന്റെ പ്രതിസന്ധി തീരില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+