മാരുതി 800ന് സ്പെഷ്യല്‍ പതിപ്പ്
ദില്ലി : മാരുതി 800ന്റെ പുതിയ മോഡല്‍ നിരത്തിലിറങ്ങുന്നു. ബോഡി കളറും ഗ്രാഫിക്സും ആകര്‍ഷകമാക്കിയാണ് ഇന്ത്യയില്‍ ഏറ്റവും പ്രചാരമുളള കാറിനെ മാരുതി ഉദ്യോഗ് പരിഷ്ക്കരിക്കുന്നത്.
മാരുതി 800 സ്പെഷ്യല്‍ എന്നാണ് പുതിയ പതിപ്പിന്റെ പേര്. പുറത്തും അകത്തും ഒരേ കളറുളള ആദ്യത്തെ കാറാണിതെന്നാണ് കമ്പനിയുടെ അവകാശ വാദം. സീറ്റ് അപ്ഹോള്‍സ്ട്രിയും ഡോര്‍ ട്രിമ്മും സ്റീയറിംഗ് കവറും കാര്‍പെറ്റുമെല്ലാം പുറത്തെ കളറിലാണ്.
രണ്ടു നിറങ്ങളിലാണ് മാരുതി 800 സ്പെഷ്യല്‍ ലഭ്യമാകുന്നത്. റിവിയ ചുവപ്പും, ലഗൂണാ നീലയും. സ്പെഷ്യല്‍ എസ്ടിഡി, സ്പെഷ്യല്‍ ഡിഎക്സ് എന്നീ രണ്ടുതരം മോഡലുകള്‍ ഉണ്ട്. വളരെക്കുറച്ചു മാത്രമാണ് വിപണിയിലിറക്കാന്‍ കമ്പനി ഉദ്ദേശിക്കുന്നത്.
മാരുതി 800 സ്പെഷ്യല്‍ എസ്ടിഡിയ്ക്ക് 2, 31, 002 രൂപയാണ് ദില്ലിയിലെ എക്സ് ഷോറും വില. ഈയിനത്തിലെ സാധാരണ മാരുതിയെക്കാള്‍ 6,800 രൂപ അധികം. സ്പെഷ്യല്‍ ഡിഎക്സിന് 2,79,928 രൂപയാണ് ദില്ലി വില. സാധാരണ ഡിഎക്സിനെക്കാള് 5,130 രൂപ അധികം.