ഷിപ്പ്യാര്‍ഡ് സ്വകാര്യവല്‍ക്കരിക്കാന്‍ ശുപാര്‍ശ
ദില്ലി: കൊച്ചി കപ്പല്‍ നിര്‍മാണ ശാലയുടെയും ഹിന്ദുസ്ഥാന്‍ കപ്പല്‍ നിര്‍മാണ ശാലയുടെയും ഓഹരികള്‍ വിറ്റഴിക്കാന്‍ കേ ന്ദ്ര ഷിപ്പിംഗ് മന്ത്രാലയം ശുപാര്‍ശ ചെയ്തു. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചാല്‍ ഓഹരി വിറ്റഴിക്കല്‍ ആരംഭിക്കും.
രണ്ട് സ്ഥാപനങ്ങളും ഇനി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടരേണ്ടതില്ലെന്നും സ്വകാര്യവല്‍ക്കരണത്തിനായി വ്യവസായ പങ്കാളികളെ കണ്ടെത്തണമെന്നും ചെലവ് ചുരുക്കല്‍ കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
കപ്പല്‍ നിര്‍മാണ രംഗത്ത് അന്തര്‍ദേശീയ കമ്പനികളോട് മത്സരിക്കാന്‍ ഇരുസ്ഥാപനങ്ങള്‍ക്കും കഴിയാത്ത സാഹചര്യത്തില്‍ ഓഹരി വിറ്റഴിക്കുകയാണ് വേണ്ടതെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. കേന്ദ്ര സര്‍ക്കാരിന്റെ ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ കരാറുകള്‍ പോലും ലഭിക്കാതിരുന്ന ഈ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ബജറ്റില്‍ അനുവദിച്ച സബ്സിഡി കൊണ്ടാണ് നിലനിന്നുപോയത്.
ഈ വര്‍ഷത്തെ ബജറ്റില്‍ 69 കോടിയാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന് അനുവദിച്ചിരിക്കുന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവാണ്.












Click it and Unblock the Notifications