ജയ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മാര്‍ച്ച് അഞ്ച് ചൊവാഴ്ച എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭാ സ്പീക്കര്‍ കെ. കാളിമുത്തുവിന്റെ ചേംബറിലാണ് ജയലളിത സത്യപ്രതിജ്ഞയെടുത്തത്.
ഫിബ്രവരി 21ന് ആണ്ടിപട്ടിയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ജയലളിത തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് അവര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുകയും ചെയ്തു.
മാര്‍ച്ച് ഒമ്പതിന് തമിഴ്നാട് നിയമസഭയുടെ ബജറ്റ് സമ്മേളനം ഗവര്‍ണര്‍ പി. എസ്. രാമമോഹന്‍ റാവുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങും.












Click it and Unblock the Notifications