സ്ഥിതി ശാന്തം, കര്‍ഫ്യൂവില്‍ അയവ്
സൂറത്ത് : സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായതിനെ തുടര്‍ന്ന് സൂറത്ത് നഗരത്തില്‍ കര്‍ഫ്യൂവിന് അയവ്് വരുത്തി. തിങ്കളാഴ്ച രാത്രി നഗരം പൊതുവെ ശാന്തമായിരുന്നു. ഒറ്റപ്പെട്ട അക്രമങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
രാവിലെ 10 മുതല്‍ വൈകുന്നേരം ആറുവരെയാണ് കര്‍ഫ്യൂവില്‍ അയവ്. ശരിയായ തിരിച്ചറിയല്‍ രേഖകളുളള തൊഴിലാളികളെ രാവിലെ ആറിനും എട്ടിനും ജോലിയ്ക്കു പോകാന്‍ അനുവദിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു പേര്‍ തിങ്കളാഴ്ച കൊല്ലപ്പെട്ടു. 11 തീവെപ്പു കേസുകളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അക്രമികളെ പിരിച്ചു വിടാന്‍ പൊലീസ് നാലു റൗണ്ട് വെടിവെച്ചു. 45 ടിയര്‍ ഗ്യാസ് ഷെല്ലുകളും പൊട്ടിച്ചു.
പലഭാഗങ്ങളില്‍ നിന്നുമായി 150 ഓളം പേരെ അറസ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.












Click it and Unblock the Notifications