കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷ ബഹളം: നിയമ സഭ പിരിഞ്ഞു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജ-ീവനക്കാരുടെ സമരത്തെപ്പറ്റി അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.തുടര്‍ച്ചയായ രണ്ടാം ദിവസവും സഭ ഏതാണ്ട് നിശ്ചലാവസ്ഥയിലായി.

സമരം ഒത്തുതീര്‍പ്പാക്കുന്നതു സംബന്ധിച് എ.കെ.ബാലന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചത്.

സഭയുടെ നടത്തളത്തില്‍ ഇറങ്ങിയാല്‍ സസ്പന്റ് ചെയ്യാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ട്.

ബഹളത്തിന് ശേഷം പ്രതിപക്ഷം സഭവിട്ടിറങ്ങി. ഗവര്‍ണരുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയചര്‍ച്ച നടക്കുമ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ വീണ്ടും സഭയിലിരച്ചുകയറി ബഹളമുണ്ടാക്കി. എന്നാല്‍ ബഹളം വകവയ്ക്കാതെ മുഖ്യമന്ത്രി പ്രസംഗം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ചൊവാഴ്ചത്തേയ്ക്ക് സഭ പിരിച്ചു വിട്ടതായി സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പ്രഖ്യാപിച്ചു. ചൊവാഴ്ച പൊതു പണിമുടക്ക് കാരണം സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

മാര്‍ച്ച് എട്ട് വെള്ളിയാഴ്ചയാണ് കേരള ബജറ്റ്. സമരം അതിനുമുന്‍പ് അവസാനിച്ചില്ലെങ്കില്‍ ബജറ്റ് പ്രഖ്യാപനവും അലങ്കോലപ്പെടാന്‍ സാദ്ധ്യതയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X