ഒത്തുതീര്‍പ്പിന് തയ്യാറെന്ന് മന്ത്രി ബാബു ദിവാകരന്‍
കൊച്ചി : സമരം ഒത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ബാബു ദിവാകരന്‍. എന്നാല്‍ ഒത്തുതീര്‍പ്പു നിര്‍ദ്ദേശങ്ങള്‍ പുറത്തു പറയാന്‍ തയ്യാറല്ലെന്ന് അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. സമരക്കാരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് ചര്‍ച്ച നടത്താനാവില്ല.
സമരം മൂലം സംസ്ഥാനത്തുണ്ടായിരിക്കുന്ന ഭരണസ്തംഭനത്തെക്കുറിച്ച് സര്‍ക്കാരിന് ബോദ്ധ്യമുണ്ട്. എന്നാല്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധി പരിശ്രമിച്ചെന്നും മന്ത്രി അവകാശപ്പെട്ടു. ഹൈക്കോടതി നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുമെന്നും മന്ത്രി സൂചിപ്പിച്ചു.
സംസ്ഥാനത്ത് പുതിയ തൊഴില്‍ദാന പദ്ധതികള്‍ക്ക് ബജറ്റില്‍ വ്യവസ്ഥയുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.












Click it and Unblock the Notifications