സര്‍ക്കാര്‍ ആശുപത്രികളും അടച്ചിടും
കോഴിക്കോട് : സമരത്തിന് പിന്തുണയായി സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ മാര്‍ച്ച് ആറിന് അടച്ചിടും. അത്യാവശ്യ സര്‍വീസുള്‍പ്പെടെ നിര്‍ത്തി വയ്ക്കും. കേരള മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ അറിയിച്ചതാണ് ഈ വിവരം. ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരും സമരത്തില്‍ പങ്കെടുക്കും.
ഇന്‍ഷ്വറന്‍സ്, , ഡെന്റല്‍ എന്നീ മെഡിക്കല്‍ വിഭാഗങ്ങളും ആയൂര്‍വേദ, ഹോമിയോ മേഖളകളിലുളളവരും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. മറ്റുളളവര്‍ക്കെന്ന പോലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കും ആനുകൂല്യങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ജീവനക്കാരുടെ സമരം ഒരുമാസമായി തുടരുമ്പോഴും സര്‍ക്കാര്‍ അനാസ്ഥ കാണിക്കുകയാണ്. പണിമുടക്ക് ഒത്തുതീര്‍ക്കാന്‍ യാതൊരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഇതു കാരണമാണ് തങ്ങളും സമരരംഗത്തിറങ്ങാന്‍ നിര്‍ബന്ധിതമായതെന്ന് അസോസിയേഷന്‍ സെക്രട്ടറി ഡോ. എം. കെ. അപ്പുണ്ണി പറഞ്ഞു.












Click it and Unblock the Notifications