മന്ത്രിപത്നിമാര്‍ ജോലിക്കെത്തിയില്ല
തിരുവനന്തപുരം: പൊതു പണിമുടക്ക് നടക്കുന്ന മാര്‍ച്ച് അഞ്ച് ചൊവാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയും ജലസേചനമന്ത്രി ടി. എം. ജേക്കബിന്റെ ഭാര്യ ആനി ജേക്കബും ജോലിക്കെത്തിയില്ല.
ഇരുവരും ബാങ്ക് ഉദ്യോഗസ്ഥകളാണ്. തിരുവനന്തപുരത്ത് കാനറാ ബാങ്ക് ശാഖയില്‍ ജോലി ചെയ്യുന്ന എലിസബത്ത് ആന്റണി രണ്ട് ദിവസമായി ലീവിലാണ്. ചൊവാഴ്ചയും എലിസബത്ത് ജോലിക്കെത്തിയില്ല.
ടി. എം. ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് തിരുവന്തപുരത്തെ ഫെഡറല്‍ ബാങ്കിന്റെ നന്ദന്‍കോട് ശാഖയില്‍ സീനിയര്‍ മാനേജരാണ്. ഈ ശാഖയിലെ ആരും ഇന്ന് ജോലിക്കെത്തിയിട്ടില്ല.
എലിസബത്ത് ആന്റണിയും ആനി ജേക്കബും അംഗങ്ങളായ ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ചൊവാഴ്ചത്തെ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.
എന്നാല്‍ യു ഡി എഫ് കണ്‍വീനറായ ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ ജോലിയ്കെത്തി. കാനറ ബാങ്കിന്റെ തിരുവനന്തപുരം വഴുതയ്ക്കാട് ശാഖയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇവര്‍ അംഗമായ സംഘടന സമരത്തില്‍ പങ്കെടുക്കുന്നില്ല.












Click it and Unblock the Notifications