എഡിബി ഇടപാടില്‍ 35 കോടിയുടെ അഴിമതിയെന്ന്
തിരുവനന്തപുരം : ഏഷ്യന്‍ ബാങ്കില്‍ നിന്നും വായ്പയെടുക്കാനുളള തീരുമാനത്തില്‍ 35 കോടിയുടെ അഴിമതിയെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. (കേരള കോണ്‍ഗ്രസ് -ജെ) മന്ത്രിസഭയറിയാതെയാണ് മുഖ്യമന്ത്രി കരാറുണ്ടാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ഉയര്‍ന്ന നിരക്കില്‍ പലിശ നല്‍കിയാണ് കേരളം എഡിബിയില്‍ നിന്നും കടമെടുക്കുന്നത്. കരാറുറപ്പിക്കാന്‍ 35 കോടിയുടെ കമ്മിഷന്‍ കൈപ്പറ്റിയതാരാണെന്ന് വെളിപ്പെടുത്താന്‍ പി.സി.ജോര്‍ജ് ആന്റണിയെ വെല്ലുവിളിച്ചു.
വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണമുന്നയിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏഷ്യന്‍ ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാല്‍ ജനവിരുദ്ധമായ വ്യവസ്ഥകളുണ്ടായിരുന്നതിനാല്‍ സര്‍ക്കാര്‍ അവ അംഗീകരിച്ചില്ല.
2002 മെയ് 25നാണ് ബാങ്കുമായി മുഖ്യമന്ത്രി കരാര്‍ ഒപ്പിട്ടതെന്ന് രേഖകള്‍ ഹാജരാക്കി പി.സി.ജോര്‍ജ് ആരോപിച്ചു. മെയ് 17ന് സത്യപ്രതിജ്ഞ ചെയ്ത ്അധികാരമേറ്റ മുഖ്യമന്ത്രി മന്ത്രിസഭ രൂപീകരിക്കും മുമ്പ് കേരളത്തെ വില്‍ക്കാനുളള തീരുമാനമെടുക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കടം വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
2000 ആഗസ്റിലാണ് ഇടതുസര്‍ക്കാര്‍ ഏഷ്യന്‍ ബാങ്കുമായി ചര്‍ച്ച നടത്തിയത്. പിന്നീട് ഏഴു പ്രാവശ്യം ചര്‍ച്ച നടന്നു. എന്നാല്‍ ബാങ്ക് മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭയ്ക്ക് സ്വീകാര്യമല്ലാത്തതിനാല്‍ നടപടികള്‍ അവസാനിപ്പിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications