തപാല്‍ വകുപ്പ് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തി
കൊച്ചി: വിവിധ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം സ്വീകരിക്കുന്നത് തപാല്‍ വകുപ്പ് താത്കാലികമായി നിര്‍ത്തിവെച്ചു. കേന്ദ്ര ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതിന്റെ പിറ്റേ ദിവസം (മാര്‍ച്ച് ഒന്ന്) തൊട്ടാണ് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിയത്.
ചെറിയ നിക്ഷേപ പദ്ധതികളിലെ പലിശ കുറയ്ക്കാന്‍ ബജറ്റ് നിര്‍ദേശം വന്നതിനെ തുടര്‍ന്നാണ് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്താന്‍ തീരുമാനമായത്. പുതിയ പലിശ നിരക്ക് സംബന്ധിച്ച സര്‍ക്കുലര്‍ ദില്ലിയില്‍ നിന്ന് പുറപ്പെടുവിക്കും വരെ നിക്ഷേപം സ്വീകരിക്കില്ലെന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.
സേവിംഗ്സ് ബാങ്ക്, മന്ത്ലി ഇന്‍കം സ്കീം (മിസ്), റെക്കറിംഗ് ഡെപോസിറ്റ്സ് (ആര് ഡി) തുടങ്ങിയ വിവിധ പദ്ധതികളിലാണ് നിക്ഷേപം സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചത്. അതേ സമയം പബ്ലിക് പ്രോവിഡന്റ് ഫണ്ടിലുള്ള നിക്ഷേപം സ്വീകരിക്കുന്നത് തുടരുന്നുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ പലിശയില്‍ വ്യത്യാസം വരുത്താന്‍ ബജറ്റ് നിര്‍ദേശമില്ല.
മാര്‍ച്ച് ഏഴ് വരെ ഈ നില തുടരുമെന്നാണ് തപാല്‍ വകുപ്പ് അധികൃതര്‍ പറയുന്നത്. രാജ്യത്തെ എല്ലാ ഭാഗത്തും ഇതേ സ്ഥിതിയാണെന്നും മാര്‍ച്ച് ഏഴാവുമ്പോഴേക്കും സര്‍ക്കുലര്‍ ലഭ്യമാവുമെന്നും കരുതുന്നതായി അവര്‍ പറഞ്ഞു.
അതേ സമയം ചെറുനിക്ഷേപം നടത്തുന്ന സാധാരണക്കാരെ ഈ സ്ഥിതി ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. വേണ്ടത്ര ഭദ്രതയില്ലാത്ത സ്വകാര്യ നിക്ഷേപ പദ്ധതികളില്‍ പണം നിക്ഷേപിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്ന സാചര്യമാണ് ഇപ്പോഴുള്ളത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications