പൊതു പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകളും ബിഎംഎസും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്ത് അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി.
മാര്‍ച്ച് അഞ്ച് ചൊവാഴ്ച ബസുകളും ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കടകളും വാണിജ്യ സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. 24 മണിക്കൂര്‍ പണിമുടക്കിനാണ് ആഹ്വാനം.
സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും വാഹനങ്ങള്‍ കിട്ടാത്തതു കാരണം വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്താന്‍ വൈകി.
കരുനാഗപ്പള്ളിയില്‍ റോഡില്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ച 20 പേരെ പൊലീസ് അറസ്റ് ചെയ്തു. കളമശേരിയില്‍ ഫാക്ടിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. കോഴിക്കോട് ജില്ലയിലെ കീഴത്തൂര്‍ പൊലീസ് സ്റേഷനിലെ എഎസ്ഐയ്ക്ക് കല്ലേറില്‍ പരിക്കേറ്റു.
തിരുവനന്തപുരത്ത് പണിമുടക്കിന് ആഹ്വാനം ചെയ്ത ട്രേഡ് യൂണിയനുകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.
മുന്‍കരുതലെന്ന നിലയില്‍ 524 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. പൊതു പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ ചൊവാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വൈദ്യുതി വിതരണമോ ജലവിതരണമോ തടസപ്പെട്ടിട്ടില്ല.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications