കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതു പണിമുടക്ക് പൂര്‍ണം

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷ ട്രേഡ് യൂണിയനുകളും ബിഎംഎസും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് പൂര്‍ണം. സംസ്ഥാനത്ത് അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമസംഭവങ്ങളുണ്ടായി.

മാര്‍ച്ച് അഞ്ച് ചൊവാഴ്ച ബസുകളും ടാക്സികളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കടകളും വാണിജ്യ സ്ഥാപനങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. 24 മണിക്കൂര്‍ പണിമുടക്കിനാണ് ആഹ്വാനം.

സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പലയിടത്തും വാഹനങ്ങള്‍ കിട്ടാത്തതു കാരണം വിദ്യാര്‍ഥികള്‍ പരീക്ഷക്കെത്താന്‍ വൈകി.

കരുനാഗപ്പള്ളിയില്‍ റോഡില്‍ തടസമുണ്ടാക്കാന്‍ ശ്രമിച്ച 20 പേരെ പൊലീസ് അറസ്റ് ചെയ്തു. കളമശേരിയില്‍ ഫാക്ടിനു വേണ്ടി കരാര്‍ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. കോഴിക്കോട് ജില്ലയിലെ കീഴത്തൂര്‍ പൊലീസ് സ്റേഷനിലെ എഎസ്ഐയ്ക്ക് കല്ലേറില്‍ പരിക്കേറ്റു.

തിരുവനന്തപുരത്ത് പണിമുടക്കിന് ആഹ്വാനം ചെയ്ത ട്രേഡ് യൂണിയനുകള്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.

മുന്‍കരുതലെന്ന നിലയില്‍ 524 പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പൊലീസ് അറസ്റ് ചെയ്തിട്ടുണ്ട്. പൊതു പണിമുടക്ക് നടക്കുന്ന സാഹചര്യത്തില്‍ ചൊവാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വൈദ്യുതി വിതരണമോ ജലവിതരണമോ തടസപ്പെട്ടിട്ടില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X