Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ഐബിഎം മേധാവി പാക് മന്ത്രി

ഇസ്ലമാബാദ് : വിരമിച്ച ഐബിഎം ജനറല്‍ മാനേജര്‍ പാകിസ്താന്റെ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രിയാകും. ഐബിഎമ്മിന്റെ മുന്‍ ജനറല്‍ മാനേജരായിരുന്ന നിസാര്‍ എ. മെമനെയാണ് പര്‍വേശി മുഷാറഫ് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്. സാര്‍ക്ക് രാജ്യങ്ങളിലെ വാര്‍ത്താ വിതരണ വകുപ്പു മന്ത്രിമാരുടെ യോഗം ചേരാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കവെയാണ് പാക് പ്രസിഡന്റിന്റെ ഈ നടപടി.

കഴിഞ്ഞ ഒരു വര്‍ഷമായി പാകിസ്താന് വാര്‍ത്താ വിതരണ വകുപ്പു മന്ത്രി ഉണ്ടായിരുന്നില്ല. പ്രതിരോധ വക്താവും മുഷാറഫിന്റെ പ്രസ് സെക്രട്ടറിയുമായ റഷീദ് ഖുറേഷിയും ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അന്‍വര്‍ മെഹ്മൂദുമാണ് ആ ചുമതല നിറവേറ്റിയിരുന്നത്.

നിസാര്‍ മേമന്‍1993ലെ മോയിന്‍ ഖുറേഷി കെയര്‍ ടേക്കര്‍ മന്ത്രിസഭയില്‍ മൂന്നു മാസക്കാലം ഇന്‍ഫര്‍മേഷന്‍ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏതായാലും മേമന്റെ നിയമനം ഭരണ രംഗത്ത് അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്. സാംസ്ക്കാരിക മന്ത്രി എസ്.കെ. ട്രസ്്ലര്‍ക്ക് മാദ്ധ്യമപ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കിയത് അടുത്ത കാലത്താണ്.

പര്‍വേശ് മുഷാറഫാണ് സാര്‍ക്ക് മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്യുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയുടെ വാര്‍ത്താ വിതരണ മന്ത്രി സുഷമാ സ്വരാജ് മാര്‍ച്ച് ഏഴിന് ഇസ്ലമാബാദിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+