Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുന്ധതി റോയിയ്ക്ക് കോടതി അലക്ഷ്യത്തിന് ശിക്ഷ

ദില്ലി: ബൂക്കര്‍ സമ്മാന ജേതാവായ അരുന്ധതി റോയിയെ കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ശിക്ഷിച്ചു. ഒരുദിവസത്തെ തടവും 2000 രൂപപിഴയുമാണ് ശിക്ഷ. ശിക്ഷ പ്രതീകാത്മകമാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നര്‍മദ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന്റെ പണി തടയാനുള്ള പ്രചാരണ പരിപാടികളില്‍ പങ്കെടുത്തതാണ് കോടതി അലക്ഷ്യമായി മാറിയത്.

പിഴ അടച്ചില്ലെങ്കില്‍ അരുന്ധതി മൂന്നുമാസത്തെ തടവ് അനുഭവിയ്കണം.

2000 ഒക്ടോബര്‍ മാസത്തില്‍ സുപ്രീം കോടതിയ്ക്ക് മുന്നില്‍ അണക്കെട്ടിനെതിരെ അരുന്ധതി പ്രകടനം നടത്തിയിരുന്നു. അണക്കെട്ട് നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ പാടില്ലെന്ന സുപ്രീം കോടതി വിധിയ്ക്ക് എതിരാണ് ഇതെന്നാണ് കോടതിയുടെ അനുമാനം. ആദ്യം കോടതി അരുന്ധതിയ്ക്കെതിരെ എടുത്ത കേസ് ഉപേക്ഷിച്ചെങ്കിലും ആ കേസിന് അരുന്ധതി നല്‍കിയ സത്യവാങ്മൂലം വീണ്ടും ഒരു കോടതി അലക്ഷ്യകേസിന് വഴിതെളിച്ചു.

കോടതി അലക്ഷ്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് അരുന്ധതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. കോടതിയ്ക്ക് എതിരെ ആരോപണം ഉന്നയിയ്ക്കുന്നത് അനുവദിയ്ക്കാനാവില്ലെന്നാണ് ജസ്റിസ് സേഥി പറഞ്ഞത്. ഇത് നീതിന്യായ സംവിധാനത്തിന്റെ മഹത്വം തന്നെ ഇല്ലാതാക്കും. കോടതിയ്ക്ക് എതിരെ പരാമര്‍ശനം നടത്തുന്നത് എത്ര ഔന്നത്ത്യത്തിലുള്ളയാളായാലും അവര്‍ കോടതി അലക്ഷ്യ നിയമങ്ങള്‍ക്ക് അതീതരല്ല.

മാര്‍ച്ച് ആറ് ബുധനാഴ്ച കോടതി വിധി പ്രഖ്യാപിച്ച ഉടനെ തന്നെ നര്‍മ്മദ ബചാവൊ ആന്തോളന്‍ പ്രവര്‍ത്തകര്‍ കോടതിയ്ക്ക് മുന്നില്‍ പ്രകടനം നടത്തി. ഞങ്ങള്‍ക്ക് നീതി വേണം, അനീതി അല്ല എന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു പ്രകടനം.

1997 ലെ ബൂക്കര്‍ സമ്മാനം നേടിയ അരുന്ധതി റോയി കോട്ടയം സ്വദേശിയാണ്. അരുന്ധതിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന പുസ്തകത്തിനാണ് അവാര്‍ഡ് ലഭിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+