കോടതി ഉത്തരവ് പാലിയ്ക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടില്ല
ദില്ലി: രാമ ജന്മ ഭൂമി പ്രശ്നത്തില്‍ സുപ്രീം കോടതി ഉത്തരവ് പാലിയ്ക്കാമെന്ന് ആര്‍ക്കും ഉറപ്പൊന്നും നല്‍കിയിട്ടില്ലെന്ന് വി എച്ച് പി സീനിയര്‍ വൈസ് പ്രസിഡന്റ് ആചാര്യ ഗിരിരാജ് കിഷോര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ സ്ഥിതി തുടരാമെന്ന് മാത്രമേ ഉറപ്പ് നല്‍കിയിട്ടുള്ളു.
കാഞ്ചി ശങ്കരാചാര്യരുടെ പത്രസമ്മേളനത്തിന് ശേഷം വന്ന വാര്‍ത്ത വി എച്ച് പി കോടതി പാലിയ്കുമെന്ന തരത്തിലുള്ളതായിരുന്നു. ഇതിനെക്കുറിച്ച് വീണ്ടും വീണ്ടും ചോദിച്ചപ്പോഴാണ് ഗിരിരാജ് കിഷോര്‍ ഇത് വ്യക്തമാക്കിയത്.












Click it and Unblock the Notifications