അക്രമത്തിന് പിന്നില്‍ വി എച്ച് പി എന്ന് പൊലീസ്
അഹമ്മദാബാദ്: ഗുജറാത്തില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ വി എച്ച് പിയും ഭാരതീയ ജനതാ പാര്‍ട്ടിയുമാണെന്ന് പൊലീസ് റിപ്പോര്‍ട്ട്.
പൊലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. നരോദയില്‍ 65 പേരെ ചുട്ടുകൊന്നതു സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് ഇത് വ്യക്തമാക്കിയിരിയ്ക്കുന്നത്.
ഒരാള്‍ നല്‍കുന്ന പരാതി അടിസ്ഥാനപ്പെടുത്തിയാണ് പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് സാധാരണ തയ്യാറാക്കുന്നത്. പരാതിയെക്കുറിച്ച് പൊലീസ് പിന്നിട് അന്വേഷിച്ച് കുറ്റക്കാര്‍ ആരാണെന്ന് കണ്ടെത്തുകയാണ് പതിവ്. ഇതാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിയ്ക്കുക.എന്നാല്‍ പൊലീസ് തെറ്റായി വി എച്ച് പി പ്രവര്‍ത്തകരുടെ പേരുകള്‍ പ്രധമ വിവര റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതാണെന്ന് വി എച്ച് പി യുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയ്ദീപ് പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications